തിരുവനന്തപുരം: പതിനൊന്നാമത് കാര്‍ഷിക സെന്‍സസിന്റെ ഭാഗമായി തദ്ദേശസ്വയംഭരണ വാര്‍ഡുകള്‍ അടിസ്ഥാനമാക്കി നടത്തുന്ന വിവര ശേഖരണത്തിന് എന്യൂമറേറ്റര്‍മാരുടെ താത്കാലിക ഒഴിവുകളിലേക്ക് അപേക്ഷിക്കാം. ഹയര്‍ സെക്കന്ററി / തത്തുല്യ യോഗ്യതയുള്ള, സ്മാര്‍ട്ട് ഫോണ്‍ സ്വന്തമായിട്ടുള്ളവരും അത് ഉപയോഗിക്കാന്‍ അറിയാവുന്നവര്‍ക്കും അവസരമുണ്ട്. ഒരു വാര്‍ഡിന് പരമാവധി 4600 രൂപ പ്രതിഫലമായി ലഭിക്കും. താത്പര്യമുള്ളവര്‍ ആഗസ്റ്റ് 22 ന് മുമ്പായി https://docs.google.com/forms/d/e/1FAIpQLSeEef8630P7LNLjePu6lgI0nDGyQXxzx95Y7F5cfkGz7Jy8Gw/viewform എന്ന ലിങ്ക് മുഖേന രജിസ്റ്റര്‍ ചെയ്ത് താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസില്‍ കൂടിക്കാഴ്ചയ്ക്കായി നേരിട്ട് ഹാജരാകണം. ആഗസ്റ്റ് 26 ന് നെയ്യാറ്റിന്‍കര, 27 ന് നെടുമങ്ങാട്, 29 ന് ചിറയന്‍കീഴ്, 30 ന് തിരുവനന്തപുരം താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് എന്നിവിടങ്ങളാണ് ഇന്റര്‍വ്യൂ കേന്ദ്രങ്ങള്‍. സമയം രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ. വിവരങ്ങള്‍ക്ക്: 9947657485/7012498031