ആനാട്: ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് ആനാട് സംഘടിപ്പിച്ച ആഘോഷം പരിപാടികൾ മുൻ കെപിസിസി നിർവ്വഹക സമിതി അംഗം ആനാട് ജയൻ ഉദ്ഘാടനം നിർവ്വഹിച്ചു.ആനാട് ബാങ്ക് ജംഗ്ഷൻ മുതൽ ആനാട് ജംഗ്ഷൻ വരെ 75 കൊടിമരങ്ങളിൽ ദേശീയ പതാക ഉയർത്തി. കോൺഗ്രസ് ആനാട്, മൂഴി മണ്ഡലം പ്രസിഡന്റുമാരായ പുത്തൻപാലം ഷഹീദ് വേട്ടമ്പള്ളി സനൽ എന്നിവർ നേതൃത്വം നൽകിയ ചടങ്ങിൽ മുൻ ആനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആർ അജയകുമാർ, കെ ശേഖരൻ, നേട്ടറക്കോണം ഗോപാലകൃഷ്ണൻ, ഹുമയൂൺ കബീർ, ആർ ജെ മഞ്ജു തുടങ്ങി 75 വ്യക്തികൾ ചേർന്ന് ദേശീയ പതാക ഉയർത്തി.