കാര്‍ഷിക മേഖലയ്ക്ക് പുതുതലമുറ കര്‍ഷകരെയും വനിതകളേയും സംഭാവന ചെയ്ത് നഗരൂര്‍ ഗ്രാമപഞ്ചായത്ത്

IMG-20220817-WA0106

നഗരൂര്‍  :കാര്‍ഷിക മേഖലയ്ക്ക് പുതുതലമുറ കര്‍ഷകരെയും വനിതകളേയും സംഭാവന ചെയ്ത് നഗരൂര്‍ ഗ്രാമപഞ്ചായത്ത്. ഇത്തവണ കര്‍ഷകദിനാചരണം പഞ്ചായത്തിന് അഭിമാനമുഹൂര്‍ത്തം കൂടിയായിരുന്നു. തിരുവനന്തപുരം ജില്ലയില്‍ ഏറ്റവും കൂടുതല്‍ നെല്‍ക്കൃഷിയുള്ള കിളിമാനൂര്‍ ബ്ളോക്കില്‍, ഏറ്റവും അധികം നെല്ല് ഉത്പ്പാദിപ്പിക്കുന്ന പഞ്ചായത്താണ് നഗരൂര്‍. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഈ സ്ഥാനം തുടരുകയാണ് നഗരൂര്‍ ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിലെ ഇത്തവണത്തെ കര്‍ഷകദിനാചരണം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. കിളിമാനൂര്‍ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി. മുരളി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഡി. സ്മിത അധ്യക്ഷത വഹിച്ചു. വേദിയിലെത്തിയ എംഎല്‍എ ഒ. എസ് അംബിക കര്‍ഷകരെ അനുമോദിച്ചു.

 

പഞ്ചായത്തിന്റെ മികച്ച പ്രവര്‍ത്തനത്തിലൂടെയാണ് നെല്‍ക്കൃഷിയും മറ്റ് കാര്‍ഷിക വിളകളും ഉത്പാദിപ്പിക്കുന്നതെന്ന് ബിപി മുരളി പറഞ്ഞു. ജൈവകൃഷിയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നും എല്ലാ വീടുകളിലും കുറഞ്ഞത് രണ്ട് വിഭവങ്ങളെങ്കിലും കൃഷി ചെയ്യണമെന്നും പഞ്ചായത്ത് പ്രസിഡന്റ് സ്മിത പറഞ്ഞു. പരിപാടിയുടെ ഭാഗമായി വിവിധ വാര്‍ഡ് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ പുതിയ കൃഷിയിടങ്ങള്‍ തിരഞ്ഞെടുത്ത് കൃഷി ആരംഭിച്ചു. പഞ്ചായത്തിലെ മുതിര്‍ന്ന കര്‍ഷകരായ പേരൂര്‍ പടശേഖരത്തിലെ വാസുദേവ കുറുപ്പ്, നന്ദായ്‌വനം സ്വദേശി ശ്രീധരന്‍ നായര്‍ എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു.

 

പഞ്ചായത്തിലെ കുട്ടി കര്‍ഷകനായ നെടുമ്പറമ്പ് ഹൈസ്‌കൂളിലെ ഒന്‍പതാം ക്ളാസ് വിദ്യാര്‍ഥി ആദിത്യനേയും ചടങ്ങില്‍ ആദരിച്ചു. പഞ്ചായത്തിലെ മികച്ച കര്‍ഷകര്‍ക്ക് മൊമന്റോ നല്‍കിയും പൊന്നാടയണിയിച്ചും ജനപ്രതിനിധികള്‍ ആദരിച്ചു. വേദിയില്‍ ഫലവൃക്ഷതൈകളുടെ വിതരണവും നടന്നു. നഗരൂര്‍ കൃഷി ഒഫീസര്‍ റോഷ്ന. എസ്, കിളിമാനൂര്‍ ബ്്‌ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഉണ്ണിക്കൃഷ്ണന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബി ശ്രീരാജ്, എസ്.സി.ബി പ്രസിഡന്റ് എ. ഇ ഇബ്രാഹിം കുട്ടി, വാര്‍ഡ് മെമ്പര്‍മാര്‍, പാടശേഖര സമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

 

 

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!