കാട്ടാക്കട: കാട്ടാക്കട കുളത്തുമ്മലിൽ 7.42 ഗ്രാം എംഡിഎംഎയുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. കുളതുമ്മൽ കുരിതൻകോട് സ്വദേശി 22 വയസ്സുള്ള ചോപ്ര എന്ന് വിളിക്കുന്ന ആനന്ദ്നെയാണ് ഇന്ന് അറസ്റ്റ് ചെയ്തത്. റേഞ്ച് ഇൻസ്പെക്ടർ ആർ. രതീഷിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 6.092 ഗ്രാം ബ്രൗൺ എം ഡി എം എ യും 1.328 ഗ്രാം വൈറ്റ് എം ഡി എം എ യുമാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. ഒറ്റശേഖരമംഗലത്തും സമീപ പ്രദേശങ്ങളിലും യുവാക്കൾക്കും വിദ്യാർത്ഥികൾക്കും വില്പന നടത്തുവാനാണ് ഇയാൾ എം ഡി എം എ ശേഖരിച്ചത് . കാട്ടാക്കടയിൽ ചില്ലറ വില്പന നടത്തിയിരുന്ന രണ്ടു പ്രധാന കണ്ണികളാണ് അടുത്തടുത്ത ദിവസങ്ങളിൽ അറസ്റ്റിൽ ആയിരിക്കുന്നത്. ഇന്നലെ വീരണകാവ് സ്വദേശിയിൽ നിന്ന് 15 ഗ്രാമിലധികം എം ഡി എം എ പിടികൂടിയിരുന്നു.