വിഴിഞ്ഞം : വിഴിഞ്ഞം തുറമുഖ കവാടത്തിൽ ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ നടത്തുന്ന രാപകൽ സമരത്തിന്റെ അഞ്ചാം ദിവസം വിഴിഞ്ഞം ഇടവകയിൽ നിന്നെത്തിയ മത്സ്യത്തൊഴിലാളികൾ പദ്ധതിപ്രദേശത്തു കടന്ന് പുലിമുട്ടിലും ബർത്തിലും കൊടിനാട്ടി. വിഴിഞ്ഞത്തു നിന്നെത്തിയ ഇവർ പോലീസ് ബാരിക്കേഡ് മറികടന്ന് കവാടത്തിന്റെ പൂട്ട് പൊളിക്കാൻ ശ്രമിച്ചു. പോലീസ് ഇടപെട്ടതിനു ശേഷം തുറമുഖ പ്രദേശത്തേക്ക് കടക്കുകയായിരുന്നു. ഇതേ തുടർന്നാണ് പദ്ധതിപ്രദേശത്ത് കൊടിനാട്ടിയത്. ഒരു മണിക്കൂറോളം മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച ശേഷമാണ് ഇവർ തുറമുഖ കവാടത്തിലെ സമരപ്പന്തലിലെത്തിയത്.