കരമാ‍ർഗ്ഗവും കടൽമാർഗ്ഗവും വിഴിഞ്ഞം തുറമുഖം വളഞ്ഞ് സമരക്കാർ; ടവറിന് മുകളിൽ കൊടി നാട്ടി

IMG_20220822_121541_(1200_x_628_pixel)

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്തിനെതിരായ മത്സ്യത്തൊഴിലാളി സമരം കൂടുതൽ ശക്തമാക്കുന്നു. പ്രതിഷേധ സമരത്തിന്റെ ഏഴാം നാളായ ഇന്ന് കരമാ‍ർഗ്ഗവും കടൽ മാ‍ർഗ്ഗവും തുറമുഖ പദ്ധതി പ്രദേശം സമരക്കാര്‍ വളഞ്ഞു. പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ തള്ളിമാറ്റിയ സ്ത്രീകളും കുട്ടികളുമടങ്ങിയ സംഘം എല്ലാ ഗേറ്റുകളും മറികടന്ന് പദ്ധതി പ്രദേശത്ത് കടന്നപ്പോൾ സമരക്കാരിൽ ഒരു സംഘം കടൽ മാര്‍ഗവും നിർമ്മാണ സ്ഥലത്തേക്കെത്തി പ്രദേശം വളഞ്ഞു. ബാരിക്കേഡുകളും ഗേറ്റുകളും മരികടന്ന സമരക്കാ‍ര്‍ പദ്ധതി പ്രദേശത്തെ ടവറിന് മുകളിൽ കൊടി നാട്ടി. പൂന്തുറ ഇടവകയുടെ നേതൃത്വത്തിലാണ് കടൽ വഴി തുറമുഖം വളഞ്ഞത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!