തിരുവനന്തപുരം: കാര്യവട്ടം ഗവ. കോളജില്‍ സംഘര്‍ഷം. പ്രിന്‍സിപ്പലിനെ എസ്.എഫ്.ഐ പ്രവർത്തകര്‍ മുറിയിലിട്ട് പൂട്ടി. കഴിഞ്ഞ വർഷം കോളജിൽ നിന്നും കോഴ്സ് പൂർത്തിയാക്കാതെ ടി.സി വാങ്ങി പോയ വിദ്യാർഥി വീണ്ടും പ്രവേശനം നേടാൻ ശ്രമിച്ചത് തടഞ്ഞതിനെ തുടർന്നാണ് അനിഷ്ട സംഭവങ്ങള്‍ ഉണ്ടായത്.പ്രിന്‍സിപ്പലിനെ മോചിപ്പിക്കാനെത്തിയ പൊലീസിനുനേരെയും കയ്യേറ്റമുണ്ടായി. പ്രിൻസിപ്പലിനെ പുറത്ത് പോകാൻ അനുവദിക്കില്ലെന്നായിരുന്നു എസ്.എഫ്.ഐ നിലപാട്. തുടർന്ന് പൊലീസ് ലാത്തി വീശി. അഞ്ച് എസ്.എഫ്.ഐ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു. നാല് പൊലീസുകാര്‍ക്ക് പരിക്കേറ്റു.