രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള : ഡെലിഗേറ്റ് പാസുകളുടെ വിതരണം ആഗസ്റ്റ് 25 മുതൽ

film-festival-inauguratio.1.205347

തിരുവനന്തപുരം:രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്രമേളയിലെ പ്രതിനിധികൾക്കുള്ള പാസ് വിതരണം ആഗസ്റ്റ് 25 ന് ആരംഭിക്കും.1200 ഓളം പ്രതിനിധികൾക്കുള്ള പാസ് വിതരണമാണ് മേള നടക്കുന്ന കൈരളി തിയേറ്റർ കോപ്ലക്സിൽ ആരംഭിക്കുന്നത് .ആഗസ്റ്റ് 26 ന് ആരംഭിക്കുന്ന മേളയിലേക്കുള്ള ഡെലിഗേറ്റ് രജിസ്‌ട്രേഷൻ പുരോഗമിക്കുകയാണ്.

 

പൊതുവിഭാഗത്തിൽ ഉൾപ്പെടുന്നവർ 400 രൂപാ വീതവും വിദ്യാർത്ഥികൾ 200 രൂപാ വീതവും അടച്ച് https://registration.iffk.in/ എന്ന ലിങ്കിലൂടെ രജിസ്റ്റർ ചെയ്യാവുന്നതാണ്.ഓണ്‍ലൈന്‍ രജിസ്ട്രേഷനുവേണ്ട സഹായങ്ങൾക്കായി കൈരളി തിയേറ്ററില്‍ ഹെല്‍പ്പ് ഡെസ്‌കും പ്രവര്‍ത്തിച്ചുവരുന്നുണ്ട്. വിശദ വിവരങ്ങൾ 8304881172 എന്ന നമ്പറിൽ ലഭ്യമാണ്.

 

കൈരളിതിയേറ്ററിൽ പ്രവർത്തിക്കുന്ന ഡെലിഗേറ്റ് സെല്ലിൽ നിന്നും നേരിട്ടും ഡെലിഗേറ്റ് രജിസ്ട്രേഷന്‍ അനുവദിച്ചിട്ടുണ്ടന്ന് ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!