വിഴിഞ്ഞം തുറമുഖ ഉപരോധം; ഒൻപതാം ദിവസത്തിലേക്ക്

IMG_20220824_111118_(1200_x_628_pixel)

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ ഉപരോധ സമരം ഇന്ന് ഒൻപതാം ദിനം. കൊച്ചുതോപ്പ്, തോപ്പ്, കണ്ണാന്തുറ ഇടവകകളുടെ നേതൃത്വത്തിലാണ് ഇന്നത്തെ സമരം.സമരത്തെ തള്ളിപറഞ്ഞ മുഖ്യമന്ത്രിയുടെ പ്രസ്താവനയോടെ സമരം കൂടുതൽ കടുപ്പിക്കാനാണ് ലത്തീൻ അതിരൂപതയുടെ തീരുമാനം. തുറമുഖ നിർമാണമെന്നതടക്കമുള്ള ഏഴ് ആവശ്യങ്ങളും അംഗീകരിക്കും വരെ സമരത്തിൽ നിന്ന് പിന്നോട്ട് പോകേണ്ടെന്നും തീരുമാനമെടുത്തിട്ടുണ്ട്.തിങ്കളാഴ്ച വീണ്ടും കടൽ മാർഗം തുറമുഖം ഉപരോധിക്കും. ക്രമസമാധാന വിഷയങ്ങളിൽ ഇന്നലെ ജില്ലാതല സർവകക്ഷി യോഗം ചേർന്നിരുന്നെങ്കിലും യോഗം പ്രഹസനമെന്നായിരുന്നു അതിരൂപതയുടെ പ്രതികരണം

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!