തിരുവനന്തപുരം: സംവിധായകന് ഷാജി കൈലാസിന്റെ അമ്മ കുറവന്‍കോണം കൈരളി നഗര്‍ തേജസില്‍ (കെഎന്‍ആര്‍എ 69) ജാനകി എസ്.നായര്‍ (88) അന്തരിച്ചു. ഇന്നു രാവിലെയായിരുന്നു അന്ത്യം. സംസ്കാരം വൈകിട്ട് 4 മണിക്കു തൈക്കാട് ശാന്തി കവാടത്തില്‍. പരേതനായ ശിവരാമൻ നായരാണ് ഭർത്താവ്. മക്കൾ:ഷാജി കൈലാസ്, കൃഷ്ണകുമാർ (റോയ്), ശാന്തി ജയശങ്കർ. മരുമക്കൾ: ചിത്ര ഷാജി, രതീഷ്, ജയശങ്കർ (പരേതൻ).