ശാന്തിഗിരി നവപൂജിതം ആഘോഷങ്ങള്‍ക്ക് നാളെ തുടക്കം; ഗവർണർ ഉദ്ഘാടനം ചെയ്യും

IMG-20220820-WA0047

 

പോത്തൻകോട്  : ശാന്തിഗിരി ആശ്രമ സ്ഥാപകഗുരു നവജ്യോതി ശ്രീകരുണാകരഗുരുവിന്റെ തൊണ്ണൂറ്റിയാറാമത് ജന്മദിനമായ നവപൂജിതം ആഘോഷങ്ങൾക്ക് 26 ന് വെള്ളിയാഴ്ച തുടക്കമാകും . ഏഴു ദിവസം നീണ്ടു നിൽക്കുന്ന ആഘോഷപരിപാടികളുടെ ഉദ്ഘാടനം വൈകിട്ട് 5.30 ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിക്കും. ശ്രീലങ്കന്‍ ആരോഗ്യ മന്ത്രി ഡോ കെഹേലിയ റംബുക്‌വീല മുഖ്യാതിഥിയാകും., ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി അദ്ധ്യക്ഷത വഹിക്കും. ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, എം എല്‍ എ രമേശ് ചെന്നിത്തല, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍. രാധാകൃഷ്ണന്‍, മാണിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയൻ, റിട്ട. ഡിസ്ട്രിക്സ് സെഷന്‍സ് ജഡ്ജ് മുരളി ശ്രീധര്‍, ശാന്തിഗിരി സോഷ്യല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സീനിയര്‍ ഫെലോ ഡോ.ഗോപിനാഥപിള്ള.കെ എന്നിവര്‍ ചടങ്ങിൽ സംബന്ധിക്കും. ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുമിത്രന്‍ ജ്ഞാന തപസ്വി സ്വാഗതവും ഇന്റർനാഷണൽ ഓപ്പറേഷൻസ് വിഭാഗം ഇൻ-ചാർജ് സ്വാമി ജനനന്മ ജ്ഞാന തപസ്വി കൃതജ്ഞത രേഖപ്പെടുത്തും.. വിവിധ ഏരിയകളില്‍ നിന്നുള്ള ഗുരുഭക്തര്‍ ചടങ്ങില്‍ പങ്കെടുക്കും. നവപൂജിത ദിനമാ‍യ സെപ്തംബര്‍ 1 വരെ നടക്കുന്ന സമ്മേളനങ്ങളിലും സൌഹൃദക്കൂട്ടായ്മകളിലും മുഖ്യമന്ത്രി, കേന്ദ്ര- സംസ്ഥാന മന്ത്രിമാര്‍ തുടങ്ങി രാഷ്ട്രീയ സാമൂഹിക സാംസ്കാരിക ആത്മീയ മേഖലകളിലെ പ്രമുഖര്‍ സംബന്ധിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!