തിരുവനന്തപുരം: നഗരത്തിൽ പട്ടാപ്പകൽ തോക്ക് ചൂണ്ടി മോഷണത്തിന് ശ്രമിച്ച സംഭവത്തിലെ പ്രതികളായ രണ്ട് പേരുടെ ലുക്ക് ഔട്ട് നോട്ടീസ് പൊലീസ് പുറത്തിറക്കി. ആറംഗ മോഷണ സംഘമാണ് തലസ്ഥാനത്തെത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇതിൽ മുഖ്യപ്രതി ഉത്തർപ്രദേശ് സ്വദേശി മോനിഷാണ്. മോനിഷിന്റെ ആധാർ കാർഡിലെ ചിത്രം പൊലീസിന് ലഭിച്ച സഹാചര്യത്തിൽ ഇത് വച്ചാണ് ലുക്ക് ഔട്ട് നോട്ടീസിറക്കിയത്.സിസിടിവിയിൽ നിന്ന് ലഭിച്ച ചിത്രമുപയോഗിച്ചാണ് രണ്ടാമത്തെ മോഷ്ടാവിന്റെ ചിത്രം പുറത്തിറക്കിയത്.