തിരുവനന്തപുരം; കേരളത്തിലെ ആദ്യ മെഡിക്കൽ കോളേജായ തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള ത്രിദിന സമ്മേളനങ്ങൾക്ക് നാളെ ( ഞായർ ) സമാപനമാകും. രാവിലെ 10 മണിക്ക് നടക്കുന്ന സമാപന സമ്മേളനം കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്യും. ജസ്റ്റിസ് ഇന്ദു മൽഹോത്ര മുഖ്യാതിഥിയായിരിക്കും. ചടങ്ങിൽ മന്ത്രി ആന്റണി രാജു, ഡോ. ശശി തരൂർ എംപി എന്നിവർ മുഖ്യ പ്രഭാഷണം നടത്തും. സമ്മേളനത്തിൽ സംസ്ഥാനത്തെ മുൻ ആരോഗ്യ മന്ത്രിമാരായിരുന്ന പി.കെ. ശ്രീമതി ടീച്ചർ, ശൈലജ ടീച്ചർ, വി.എസ്. ശിവകുമാർ, അടൂർ പ്രകാശ്, വി.എം. സുധീരൻ , വക്കം പുരുഷോത്തമൻ, വി.സി കബീർ എന്നിവരെ ആദരിക്കും.