വെള്ളറട:വെള്ളറട ആറാട്ടുകുഴി യു.ഐ.റ്റിയില്‍ എംഎല്‍എയുടെ 2021-22 വര്‍ഷത്തെ നിയോജകമണ്ഡലം ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 50 ലക്ഷം രൂപ അനുവദിച്ചു നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനം സി കെ ഹരീന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു.
വെള്ളറട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം രാജ്മോഹന്‍ അധ്യക്ഷത വഹിച്ചു. കേരള യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് അംഗം രാജേന്ദ്രകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ജനപ്രതിനിധികള്‍ അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, പിടിഎ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അഷറഫ് ഖാന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രിന്‍സിപ്പല്‍ സുരേഷ് കുമാര്‍ സ്വാഗതവും ഗ്രാമപഞ്ചായത്ത് അംഗം മേരിക്കുട്ടി നന്ദിയും പറഞ്ഞു.
