തിരുവനന്തപുരം: ചെങ്കോട്ടുകോണത്ത് പ്ലസ് വൺ വിദ്യാർത്ഥിനിയെ മർദ്ദിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. പിരപ്പൻകോട് സ്വദേശി അരുൺപ്രസാദ്, കാട്ടായിക്കോണം സ്വദേശി വിനയൻ എന്നിവരാണ് പിടിയിലായത്.
ഇന്നലെയാണ് സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാർത്ഥിനിയെ ഇവർ മർദിച്ചത്. പെൺകുട്ടി മുടിവെട്ടിയ രീതിയെയും വസ്ത്രധാരണത്തെയും സംഘം പരിഹസിച്ചു. എന്നാൽ സംഘത്തെ പെൺകുട്ടി എതിർത്തതോടെയാണ് റോഡിൽ വലിച്ചു തള്ളിയിട്ടു മർദിച്ചത്.
പെൺകുട്ടിയാണെന്ന് തിരിച്ചറിഞ്ഞിട്ടും ഇവർ മർദിച്ചു. നാല് പേരാണ് കേസിൽ പ്രതികൾ. ആക്രമണത്തിൽ ചെവിക്കും നെഞ്ചിനും വയറിനും പരിക്കേറ്റ പെൺകുട്ടി ചികിത്സയിലാണ്.
								
															
															