വർക്കല: സൗഹൃദം സ്ഥാപിച്ചശേഷം കാറും പണവും തട്ടിയെടുത്ത യുവാവിനെ പൊലീസ് പിടികൂടി. മടവൂർ തകരപറമ്പ് പ്ലാവിളവീട്ടിൽ വിഷ്ണുവിനെയാണ് (33) അയിരൂർ പൊലീസ് പിടികൂടിയത്. ഇടവ മാന്തറ സ്വദേശി നസീം ബീഗം നൽകിയ പരാതിയിന്മേലാണ് അറസ്റ്റ്.
ഇവരുടെ ഉടമസ്ഥതയിലുള്ള സ്വിഫ്റ്റ് കാർ ബന്ധുവുമായുള്ള സൗഹൃദത്തിലൂടെ കൈക്കലാക്കി. ശേഷം ഇത് എറണാകുളം കുണ്ടന്നൂർ എന്ന സ്ഥലത്ത് പണയം വച്ച് ലഭിച്ച പണവുമായി വിഷ്ണു ഒളിവിൽ പോവുകയുമായിരുന്നു.
വഞ്ചനാക്കുറ്റത്തിനാണ് കേസെടുത്തത്. സമാനമായ പരാതികൾ ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളതായി അയിരൂർ പൊലീസ് അറിയിച്ചു
 
								 
															 
															 
															






