തിരുവനന്തപുരം : ജഗതിയിൽ കാർവിൽപ്പന കേന്ദ്രത്തിൽ വൻ തീപ്പിടുത്തം. സെക്കറ്റ് ഹാൻഡ് കാർ ഷോറുമിലാണ് തീപിടിച്ചത്.
വിവരമറിഞ്ഞെത്തിയ ഫയർ ഫോഴ്സ് പാഞ്ഞെത്തി തീ അണച്ചത് വലിയ ദുരന്തം ഒഴിവാക്കി. അപകടത്തിൽ രണ്ട് കാറുകൾക്ക് കാര്യമായ കേടുപാടും രണ്ട് കാറിന് ചെറിയ കേടുപാടും ഉണ്ടായി.
മൊത്തം 20 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായെന്നാണ് കണക്ക്. കൂട്ടിയിട്ടിരുന്ന കാർഡ് ബോർഡിനാണ് ആദ്യം തീ പിടിച്ചത്. പിന്നീടാണ് ഷോറുമിൽ വലിയ തീപിടിത്തമായത്.
