തിരുവനന്തപുരം:ജില്ലയിലെ എ.എ.വൈ/പി.എച്ച്.എച്ച് റേഷൻ ഉപഭോക്താക്കളുടെ ഇ-കെവൈസി അപ്ഡേഷൻ സെപ്റ്റംബർ 18 മുതൽ 24 വരെ റേഷൻകടകളിലും, സ്കൂളുകൾ, അങ്കണവാടികൾ തുടങ്ങിയ സൗകര്യപ്രദമായ സ്ഥലങ്ങളിൽ ക്യാമ്പുകൾ സംഘടിപ്പിച്ചും നടത്തുന്നതാണെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.
എല്ലാ റേഷൻ ഉപഭോക്താക്കളും നിശ്ചിത തീയതിക്കുള്ളിൽ തൊട്ടടുത്തുള്ള റേഷൻകടകളിലോ, താലൂക്ക് തലത്തിൽ സംഘടിപ്പിക്കുന്ന ക്യാമ്പുകളിലോ എത്തി ഇ-കെവൈസി അപ്ഡേറ്റ് ചെയ്യണം.
 
								 
															 
															 
															






