ചിറയിൻകീഴ് : സഹോദരങ്ങൾ തമ്മിലുണ്ടായ വാക്കേറ്റത്തെത്തുടർന്നുണ്ടായ സംഘട്ടനത്തിൽ അനുജൻ വെട്ടേറ്റു മരിച്ചു, ജ്യേഷ്ഠനെ പോലീസ് അറസ്റ്റു ചെയ്തു.
അഴൂർ പെരുങ്ങുഴി കുഴിയം കോളനി, തിട്ടയിൽവീട്ടിൽ രവീന്ദ്രന്റെയും നിർമലയുടെയും മകൻ രതീഷ് (31) ആണ് കൊല്ലപ്പെട്ടത്. ജ്യേഷ്ഠൻ മഹേഷി(39)നെ ചിറയിൻകീഴ് പോലീസ് അറസ്റ്റു ചെയ്തു.
വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവം. ഇവരുടെ സഹോദരിയെ രതീഷ് അസഭ്യം പറഞ്ഞെന്നും വീടുകയറി ആക്രമിച്ചെന്നുമാരോപിച്ച് മഹേഷ്, രതീഷിനോടു വഴക്കിട്ടു. വാക്കേറ്റത്തിനിടെ രതീഷിനു കഴുത്തിൽ വെട്ടേറ്റത്.