കാട്ടാക്കട : പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്കുനേരേ നഗ്നതാപ്രദർശനം നടത്തിയ സ്ത്രീയെ ഒരുവർഷം കഠിന തടവിനും, 20,000 രൂപ പിഴയൊടുക്കാനും ശിക്ഷിച്ചു.
കുറ്റിച്ചൽ കള്ളോട് റോഡരികത്തുവീട്ടിൽ സർജുന്നത്ത് ബീവി (66)യെയാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ്. രമേഷ് കുമാർ ശിക്ഷിച്ചത്.
പിഴത്തുക കുട്ടിക്കു നൽകണമെന്നും തുക ഒടുക്കിയില്ലെങ്കിൽ മൂന്നുമാസംകൂടി കഠിന തടവ് അനുഭവിക്കണമെന്നും വിധിന്യായത്തിൽ പറയുന്നു. 2023 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
സ്കൂളിലേക്ക് സൈക്കിളിൽ പോകുകയായിരുന്ന കുട്ടിക്കുനേരേ പ്രതി നഗ്നതാപ്രകടനം നടത്തിയെന്നാണ് കേസ്