തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പിനു മുന്നോടിയായി പ്രസിദ്ധീകരിച്ച 2.66 കോടി വോട്ടർമാരുടെ കരടു പട്ടികയുടെ പരിശോധന ഒരാഴ്ച പിന്നിട്ടപ്പോൾ 42,201 പേരെ ഒഴിവാക്കാനുള്ള നടപടികൾക്കു തുടക്കമായി.
പരേതരും സ്ഥലംമാറി പോയവരുമായ 1,171 പേരെ നീക്കുന്ന നടപടികൾ ഇലക്ടറൽ റജിസ്ട്രേഷൻ ഓഫിസർമാരായ (ഇആർഒ) തദ്ദേശ സ്ഥാപന സെക്രട്ടറിമാരാണു നടത്തിയത്. നോട്ടിസ് സമയമായ 7 ദിവസം പൂർത്തിയാകുന്നതോടെ ഇവർ പുറത്താകും.