കാട്ടാക്കട:നെട്ടുകാൽത്തേരിയിലെ “തുറന്ന ജയിലിൽ” നടത്തിയ മത്സ്യ കൃഷിയിൽ 2000 കിലോയുടെ വിളവെടുപ്പ് ലഭിച്ചു.
ഈ മത്സ്യങ്ങൾ മറ്റ് ജയിലുകളിലേക്കും വിൽപനയ്ക്കുമായി ഉപയോഗിക്കും. സി.കെ ഹരീന്ദ്രൻ എം.എൽ.എ ആയിരുന്നു വിളവെടുപ്പ് ഉദ്ഘാടനം ചെയ്തത്.
മത്സ്യ കൃഷി കൂടാതെ റംബുട്ടാൻ, കൂൺ, ഡ്രാഗൺ ഫ്രൂട്ട് തുടങ്ങിയവയും കൃഷി ചെയ്യുന്നുണ്ട്. ഓണത്തോട് അനുബന്ധിച്ച് കരിമീൻ കൃഷിയും നെട്ടുകാൽത്തേരിയിൽ ആരംഭിക്കുമെന്നും എം.എൽ.എ പറഞ്ഞു.