തിരുവനന്തപുരം:കേരളം ആവിഷ്‌കരിച്ച ബദൽ മാതൃക പ്രകാരമുള്ള സ്‌മാർട്ട് മീറ്ററുകൾ സ്ഥാപിക്കുന്നതിന് ഇന്ന് തുടക്കം കുറിച്ചു.
തിരുവനന്തപുരത്ത് പുത്തൻചന്ത സെക്‌ഷൻ പരിധിയിലുള്ള രണ്ട് സർക്കാർ കണക്ഷനുകളിലും (സെക്രട്ടറിയേറ്റിൽ ഉള്ള ക്യാമറ, തമ്പാനൂർ ഗവ. യു.പി സ്കൂൾ) കളമശേരി 220 കെവി സബ്‌സ്റ്റേഷനിലെ ഏഴ് ഫീഡർ മീറ്ററുകളിലുമാണ് പൈലറ്റ് അടിസ്ഥാനത്തിൽ വ്യാഴാഴ്‌ച (07.08.2025) സ്മാർട് മീറ്റർ സ്ഥാപിച്ചത്.
ഓഗസ്റ്റ് രണ്ടാം വാരം മുതൽ ബാക്കിയുള്ള സർക്കാർ ഉപഭോക്താക്കൾക്കും ഫീഡറുകളിലും സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്ന പ്രവൃത്തി ആരംഭിക്കും.