തിരുവനന്തപുരം: എയർ ഇന്ത്യ വിമാനം ചെന്നൈയിൽ അടിയന്തരമായി ഇറക്കി.
തിരുവനന്തപുരത്തുനിന്ന് ഡൽഹിയിലേക്കു പുറപ്പെട്ട എഐസി2455 വിമാനമാണ് ഞായറാഴ്ച രാത്രി അടിയന്തര ലാൻഡിങ് നടത്തിയത്.
വിമാനത്തിന്റെ വെതർ റഡാറിൽ സാങ്കേതിക പ്രശ്നം ഉണ്ടായതിനെ തുടർന്നാണു അടിയന്തരമായി ഇറക്കിയത്.
കെ.സി.വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, കെ.രാധാകൃഷ്ണൻ എന്നീ എംപിമാരും വിമാനത്തിലുണ്ട്.