തിരുവനന്തപുരം:കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചതിനു ശേഷം തിരുവനന്തപുരം ജില്ലയില്‍ പുതുതായി വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ ഇതുവരെ 2,18,878 പേര്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചു.
നിലവിലുള്ള പട്ടികയിലെ വിവരങ്ങള്‍ തിരുത്തുന്നതിന് 1,354 അപേക്ഷകളും ഒരു വാർഡിൽ നിന്ന് മറ്റൊരിടത്തേക്ക് പേരുമാറ്റത്തിന് 12,293 അപേക്ഷകളും വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നതിന് 6,376 അപേക്ഷകളുമാണ് ഓണ്‍ലൈനായി ആഗസ്റ്റ് 10ന് വൈകീട്ട് അഞ്ച് മണി വരെ സമര്‍പ്പിച്ചിട്ടുള്ളത്.