ബാലരാമപുരം : കടന്നൽക്കുത്തേറ്റ് ചികിത്സയിലായിരുന്ന മരംവെട്ടുതൊഴിലാളി മരിച്ചു. വെടിെവച്ചാൻകോവിൽ പുല്ലുവിളാകത്ത് വീട്ടിൽ രതീഷ്(37) ആണ് മരിച്ചത്.
വെടിവെച്ചാൻകോവിൽ ഈഞ്ചക്കരയിലെ വീടിന് സമീപത്തെ മരത്തിലുണ്ടായിരുന്ന കടന്നൽക്കൂട് നശിപ്പിക്കാനാണ് രതീഷും സുഹൃത്തും ബുധനാഴ്ച വൈകീട്ട് 4.30-യോടെ എത്തിയത്.
കടന്നൽ കൂടുണ്ടായിരുന്ന മരച്ചില്ല വെട്ടിയിട്ടപ്പോഴേയ്ക്കും കൂട് തകരുകയും രതീഷിനെ ആക്രമിക്കുകയുമായിരുന്നു. ഉടൻ തന്നെ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കേ വ്യാഴാഴ്ച പുലർച്ചെ അഞ്ച് മണിയോടുകൂടി മരിച്ചു