തിരുവനന്തപുരം:പി.സി.ഒ.എസ് സംബന്ധമായ രോഗലക്ഷണങ്ങളാൽ (ആര്‍ത്തവ ക്രമക്കേടുകള്‍, മുഖത്തും ശരീരത്തിലും അമിതമായ രോമ വളര്‍ച്ച, മുഖക്കുരു, അമിതമായ വണ്ണം) ബുദ്ധിമുട്ടുന്ന സ്ത്രീകള്‍ക്ക് ഗവ. ആയുര്‍വേദ ആശുപത്രിയില്‍ സൗജന്യ ചികിത്സ നല്കുന്നു.
ഒന്നാം നമ്പര്‍ ഒ.പിയില്‍ തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ രാവിലെ എട്ടു മണി മുതല്‍ ഉച്ചക്കു ഒന്നു വരെയാണ് ചികിത്സ ലഭിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക്: 8590841346.