തിരുവനന്തപുരം : പോലീസുകാരനെ ആക്രമിക്കുകയും കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്ത കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു.
പാറോട്ടുകോണം സ്വദേശി ഉള്ളൂർ ചേന്തി ഐശ്വരാ ഭവനിൽ താമസിക്കുന്ന സജീവിനെ (45)യാണ് മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റ് ചെയ്തത്.
ഉള്ളൂരിനു സമീപംവെച്ച് വെള്ളിയാഴ്ച രാത്രി പത്തുമണിയോടെയാണ് വലിയതുറ സ്റ്റേഷനിലെ സിപിഒ ആയ മനു (38) വിന് കുത്തേറ്റത്.
കൊച്ചുള്ളൂരിലെ വീട്ടിനുമുന്നിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് മനുവും സജീവും തമ്മിൽ വാക്കുതർക്കമുണ്ടായി. തുടർന്ന് ഇരുവരും തമ്മിൽ സംഘട്ടനം നടന്നു. ഇതിനിടെ കൈയിൽ കരുതിയിരുന്ന കത്തികൊണ്ട് സജീവ് മനുവിനെ കുത്തുകയായിരുന്നു.