തിരുവല്ലം : പതിനേഴുകാരിയുമായുള്ള സൗഹൃദത്തിന്റെപേരിൽ അൻപതുകാരനെ വിളിച്ചുവരുത്തി കൈയും കാലും അടിച്ചൊടിച്ച സംഭവത്തിൽ നാലുപേരെ തിരുവല്ലം പോലീസ് അറസ്റ്റുചെയ്തു.
അരുവിക്കര അഴിക്കോട് സ്വദേശി റഹീമിനാണ് മർദനമേറ്റത്. ഇദ്ദേഹത്തിന്റെ കൈയിൽ ഉണ്ടായിരുന്ന 21,000 രൂപയും മൊബൈൽ ഫോണും അക്രമികൾ തട്ടിയെടുത്തു.
പെൺകുട്ടിയുടെ നിയമപരമായ സംരക്ഷകനായ നേമം കാരയ്ക്കാമണ്ഡപം അമ്മവീട് ലെയ്ൻ അമ്പമേട്ടിൽ മനോജ്(47), ഇയാളുടെ സുഹൃത്തുക്കളായ കല്ലിയൂർ കിഴക്കേ പുതുക്കുടിപുത്തൻവീട് ജെ.കെ. ഹൗസിൽ മനു(35), വെള്ളായണി ശിവോദയം റോഡ് ചെമ്പകശ്ശേരി അർജുനൻ(29), വട്ടിയൂർക്കാവ് കൊടുങ്ങാനൂർ വലിയവിള പുത്തൻവീട്ടിൽ അജിത് കുമാർ(22) എന്നിവരെയാണ് അറസ്റ്റുചെയ്തത്.