തിരുവനന്തപുരം :സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷ പരിപാടികളുടെ ഭാഗമായി തിരുവനന്തപുരത്തു വ്ലോഗേഴ്സ് മീറ്റ് സംഘടിപ്പിച്ചു.
വി കെ പ്രശാന്ത് എം എൽ എ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലയിലെ തിരഞ്ഞെടുത്ത വ്ലോഗർമാർ പങ്കെടുത്തു.
മസ്കറ്റ് ഹോട്ടലിൽ നടന്ന യോഗത്തിൽ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ ടി വി സുഭാഷ്, അഡീഷണൽ ഡയറക്ടർ കെ ജി സന്തോഷ് എന്നിവർ സംസാരിച്ചു ഡെപ്യൂട്ടി ഡയറക്ടർ കെ സുരേഷ് കുമാർ, വിവിധ കമ്മിറ്റി അംഗങ്ങൾ, മറ്റു ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.
ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 3 മുതൽ 9 വരെയാണ് ഇത്തവണ ഓണം വരാഘോഷം സംഘടിപ്പിക്കുക.
*ജില്ലാ ഇൻഫർമേഷൻ ഓഫീസർ*