വെമ്പായം : ജില്ലാപ്പഞ്ചായത്ത് കരകുളം ഡിവിഷൻ അംഗം വെമ്പായം കൈതറമൂഴി ഒഴുകുപാറ വീട്ടിൽ അഡ്വ. കെ.വി.ശ്രീകാന്ത് (49) മരിച്ചു.
ഒരു മാസത്തോളമായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
സിപിഎം നെടുമങ്ങാട് ഏരിയ കമ്മിറ്റി മുൻ അംഗം, വെമ്പായം, തേക്കട ലോക്കൽ കമ്മിറ്റികളുടെ സെക്രട്ടറി, ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയംഗം, സിഐടിയു ഏരിയ കമ്മിറ്റിയംഗം, വെമ്പായം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു.
ജില്ലാപ്പഞ്ചായത്ത് ഓഫീസിലെയും സിപിഎം വെമ്പായം ലോക്കൽ കമ്മിറ്റി ഓഫീസിലെയും പൊതുദർശനത്തിനു ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്‌കരിച്ചു.