വെഞ്ഞാറമൂട് : വെഞ്ഞാറമൂട് മേൽപാലം നിർമാണത്തിന് യന്ത്രങ്ങൾ എത്തിച്ചു, തിങ്കളാഴ്ച മുതൽ പൈലിങ് പൂർണ തോതിലാകും.
ജംക്‌ഷനിൽ നിന്ന് തിരുവനന്തപുരം ഭാഗത്തേക്കുള്ള റോഡിലാണ് നിർമാണം തുടങ്ങുക. ഇതിന്റെ ഭാഗമായി വെഞ്ഞാറമൂട് – തൈക്കാട് റോഡ് ഭാഗികമായി അടച്ചു.
റോഡിന്റെ ഇരുവശങ്ങളിലും ചെറു വാഹനങ്ങളും ആംബുലൻസും കടന്നു പോകാൻ സൗകര്യമൊരുക്കിയിട്ടുണ്ട്