തിരുവനന്തപുരം:ശ്രീകൃഷ്ണജയന്തി ശോഭയോത്രയോടനുബന്ധിച്ച് 14-09-2025 തീയതി ഉച്ചയ്ക്ക് 02.00മണി മുതൽ തിരുവനന്തപുരം നഗരത്തിൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി.
ശ്രീകൃഷ്ണ ജയന്തി ശോഭയാത്രയോടനുബന്ധിച്ച് 14.09.2025 തീയതി ഉച്ചയ്ക്ക് 02.00 മണി മുതൽ 07.00 മണി വരെ പാളയം-കിഴക്കേകോട്ട റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നു.
ശോഭയാത്ര കടന്നു പോകുന്ന പാളയം – സ്പെൻസർ – സ്റ്റാച്യു – ആയുർവേദ കോളേജ് – ഓവർ ബ്രിഡ്ജ്– പഴവങ്ങാടി – കിഴക്കേകോട്ട വരെയുള്ള റോഡിൽ യാതൊരു വാഹന പാർക്കിഗും അനുവദിക്കുന്നതല്ല. നഗരത്തിൽ പ്രധാന റോഡുകളിലും ഇടറോഡുകളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ലാത്തതുമാണ്.
അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്ത് നിയമനടപടികൾ സ്വീകരിക്കുന്നതുമാണ്.
ശോഭയാത്രയോട് ബന്ധപ്പെട്ട് വരുന്ന വിവിധ സ്ഥലങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ യാത്രക്കാരെ ഇറക്കിയ ശേഷം ആറ്റുകാൽ ക്ഷേത്രം ഗ്രൗണ്ടിൽ പാർക്ക് ചെയ്യേണ്ടതാണ്.
പി.എം.ജി ഭാഗത്തു നിന്നും കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ജി വി രാജ-എൽ.എം.എസ്-പബ്ലിക് ലെെബ്രറി-പഞ്ചാപുര-ബേക്കറി ഫ്ലെെഓവർ,-പനവിള-തമ്പാനൂർ വഴി പോകേണ്ടതാണ്.
വെള്ളയമ്പലം ഭാഗത്തു നിന്നും കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ വെള്ളയമ്പലം-വഴുതക്കാട് -തെെക്കാട് വഴിയോ പബ്ലിക് ലെെബ്രറി-പഞ്ചാപുര-ബേക്കറി ഫ്ലെെഓവർ വഴിയോ പോകേണ്ടതാണ്.
പേട്ട ഭാഗത്തു നിന്നും കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ആശാൻ സ്ക്വയർ-അണ്ടർ പാസേജ്-ബേക്കറി ഫ്ളൈ ഓവർ -പനവിള വഴിയോ , പാറ്റൂൂർ- വഞ്ചിയൂർ- ഉപ്പിടാമൂട് വഴി പോകേണ്ടതാണ്.
തിരുവല്ലം ഭാഗത്തു നിന്നും തമ്പാനൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ അട്ടക്കുളങ്ങര – കിള്ളിപ്പാലം – ചൂരക്കാട്ടുപാളയം വഴി പോകേണ്ടതാണ്.
ശോഭയാത്ര കിഴക്കേകോട്ട എത്തുന്ന സമയം വരെ കിഴക്കേകോട്ടയിൽ നിന്നും പാളയം ഭാഗത്തേക്ക് വാഹന ഗതാഗതം അനുവദിക്കുന്നതാണ്. ശോഭയാത്ര കിഴക്കേകോട്ട എത്തുന്ന സമയം കിഴക്കകോട്ട ഭാഗത്തു നിന്നും പാളയം ഭാഗത്തേക്കുള്ള വാഹനഗതാഗതം വഴി തിരിച്ചു വിടുന്നതാണ്.
തിരുവനന്തപുരം സിറ്റി പോലീസിന്റെ മേൽ പറഞ്ഞ ഗതാഗത ക്രമീകരണങ്ങളോട് പൊതുജനങ്ങൾ സഹകരിക്കേണ്ടതാണ്.
പൊതുജനങ്ങൾക്ക് 9497930055, 04712558731എന്നീ ഫോൺ നമ്പരുകളിൽ ബന്ധപ്പെട്ട് പരാതികളും നിർദ്ദേശങ്ങളും അറിയിക്കാവുന്നതാണ്.
#trivandrumcitypolice