പാങ്ങോട് : പിക്ക് അപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് പ്ലസ്ടു വിദ്യാർഥി മരിച്ചു.
ഭരതന്നൂർ ഗവ. എച്ച്എസ്എസിലെ വിദ്യാർഥിയും താഴേ പാങ്ങോട് ദാറുൽഹുദയിൽ ഷാജിയുടെയും നാസിലയുടെയും മകനുമായ ഇർഫാൻ(17) ആണ് മരിച്ചത്.
ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി കുമ്മിൾ തുളസിമുക്കിൽ വെച്ചായിരുന്നു അപകടം. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിൽസയിലിരിക്കേ ചൊവ്വാഴ്ച പുലർച്ചെയായിരുന്നു മരണം.
ബൈക്കിനു പിന്നിലിരുന്ന് സഞ്ചരിച്ച സുഹൃത്ത് പാങ്ങോട് ഉളിയൻകോട് സ്വദേശി ആഷിറിന് ഗുരുതരമായി പരിക്കേറ്റു.