തിരുവനന്തപുരം : മധുരയിൽനിന്നു കാണാതായ രണ്ടുപേരെ പേട്ടയ്ക്കുസമീപം ട്രെയിൻതട്ടി മരിച്ചനിലയിൽ കണ്ടെത്തി.
മധുര നോർത്ത് സ്വദേശിയായ ഹരിവിശാലാക്ഷി(25), മധുര ഗാന്ധിനഗർ സ്വദേശി വിനോദ് കണ്ണൻ(30) എന്നിവരാണ് മരിച്ചത്.
വ്യാഴാഴ്ച പുലർച്ചെ ഒന്നോടെ പേട്ട മൂന്നാംമനയ്ക്കലിലാണ് സംഭവം. ഇരുവരും സുഹൃത്തുക്കളാണെന്നും ആത്മഹത്യ ചെയ്തതാണെന്നുമാണ് പോലീസ് പറയുന്നത്.
രണ്ടുപേരും വിവാഹിതരുമാണ്.ഹരിവിശാലാക്ഷിയുടെ ഭർത്താവ് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലാണ്. ഒരുമാസംമുൻപ് രണ്ടുപേരെയും മധുരയിൽനിന്ന് കാണാതായതിന് പോലീസ് കേസെടുത്തിരുന്നു.
ബുധനാഴ്ച രാത്രി ഒൻപതരയോടെയാണ് ഇവർ ട്രെയിനിൽ പേട്ട റെയിൽവേ സ്റ്റേഷനിലിറങ്ങിയത്. തുടർന്ന് ആളൊഴിഞ്ഞ ഭാഗത്തേക്കു നടന്നുപോവുകയായിരുന്നു. ലോക്കോ പൈലറ്റ് വിവരമറിയിച്ചാണ് പോലീസ് സംഭവസ്ഥലത്തെത്തിയത്. പേട്ട പോലീസ് കേസെടുത്തു.