തിരുവനന്തപുരം: റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് മൊബൈൽ ഫോണുകൾ മോഷ്ടിക്കുന്നയാൾ പിടിയിൽ. പശ്ചിമ ബംഗാൾ മാൾഡ സ്വദേശിയായ ആസാദ് മിയ(22)യാണ് ആർ.പി.എഫിന്റെ പിടിയിലായത്.
കന്യാകുമാരി,കൊല്ലം,ബംഗളൂരു ട്രെയിനുകളിലാണ് ഇയാൾ സ്ഥിരമായി മോഷണം നടത്തിയിരുന്നത്. തിരുവനന്തപുരത്ത് നിന്നും പകൽസമയങ്ങളിൽ മാത്രം പുറപ്പെടുന്ന ട്രെയിനുകളിലെ യാത്രക്കാരെയാണ് ഉന്നം വയ്ക്കുന്നത്.
തിരക്കുള്ള ട്രെയിനുകളിൽ കയറുന്ന സ്ത്രീകളുടെ ബാഗിൽ നിന്നും പുരുഷന്മാരുടെ പോക്കറ്റുകളിൽ നിന്നും അതി വിദഗ്ദ്ധമായി മൊബൈലുകൾ മോഷ്ടിക്കുന്നതാണ് പ്രതിയുടെ രീതി. മോഷ്ടിക്കുന്ന മൊബൈലുകൾ കുറഞ്ഞ വിലയിൽ അതിഥിത്തൊഴിലാളികൾക്ക് വില്പന നടത്തും