തിരുവനന്തപുരം : നവരാത്രിപൂജയ്ക്കായി പദ്മനാഭപുരത്തുനിന്ന് തിരുവനന്തപുരത്തേക്കുള്ള നവരാത്രിവിഗ്രഹങ്ങളുടെ ഘോഷയാത്രയ്ക്ക് ഭക്തിനിർഭരമായ തുടക്കം.
ഞായറാഴ്ച രാവിലെ ഘോഷയാത്രയ്ക്ക് കളിയിക്കാവിളയിൽ കേരള അധികൃതർ നൽകുന്ന സ്വീകരണത്തിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പങ്കെടുക്കും.
എഴുന്നള്ളത്തിനു മുന്നോടിയായി പദ്മനാഭപുരം കൊട്ടാരത്തിലെ ഉപ്പിരിക്ക മാളികയിൽ ഉടവാൾകൈമാറ്റം നടന്നു. പുരാവസ്തു വകുപ്പ് ഡയറക്ടർ ഇ.ദിനേശനിൽനിന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉടവാൾ സ്വീകരിച്ചു.