കടയ്ക്കാവൂർ : തെരുവ് നായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് വിദ്യാർത്ഥിനി മരിച്ചു.
കടയ്ക്കാവൂർ സേതു പാർവ്വതി ഭായി ഹയർ സെക്കൻഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയായ 11 വയസുള്ള സഖിയാണ് മരിച്ചത്. ഉച്ചയോടെ പി.ടി യെ മീറ്റിങ്ങ് കഴിഞ്ഞ് സഖിയുടെ അച്ഛൻ ഓടിച്ചിരുന്ന ഓട്ടയിൽ അമ്മയോടൊപ്പം പോകവേ ആയിരുന്നു അപകടം ഉണ്ടായത്. അപകടത്തിൽ ഗുരുതരമായ പരിക്ക് പറ്റിയ വിദ്യാർത്ഥിനിയെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകുന്ന വഴിക്ക് മരണപ്പെടുകയായിരുന്നു.