ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; വീണ്ടും മഴ ശക്തമാകും

IMG_20250811_230159_(1200_x_628_pixel)

തിരുവനന്തപുരം: ബംഗാൾ ഉൾകടലിൽ ഇന്ന് ന്യൂനമർദ്ദം രൂപപ്പെടുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് മഴ ശക്തിപ്പെടും. തെക്കൻ ജില്ലകളിലാണ് മഴ കൂടുതൽ ലഭിക്കുക.

കഴിഞ്ഞദിവസം ചൈനയിൽ കരകയറിയ രഗാസ ചുഴലിക്കാറ്റിൻ്റെ സ്വാധീനവും മഴ ശക്തിപ്പെടുത്തുമെന്ന് കാലാവസ്ഥ നിരീക്ഷകർ അറിയിച്ചു.

മ്യാൻമറിനോട് ചേർന്ന് രൂപപ്പെട്ട അന്തരീക്ഷ ചുഴിയാണ് ബംഗാൾ ഉൾക്കടലിൽ ഇന്ന് ന്യൂനമർദ്ദം ഉണ്ടാക്കുക. ഇത് തീവ്രമായി മാറി കാലാവർഷക്കാറ്റിനെ സ്വാധീനിക്കും.

തിരുവനന്തപുരം , കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular