തിരുവനതപുരം : വിഴിഞ്ഞത്ത് സ്കൂട്ടറും കാറും കൂട്ടിയിടിച്ച് രണ്ട് വിദ്യാർഥികൾ മരിച്ചു. വിഴിഞ്ഞം സ്വദേശിയായ ജെയ്‌സൺ(17), പുതിയതുറ സ്വദേശിയായ ഷാനു(16) എന്നിവരാണ് മരിച്ചത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സ്റ്റെഫാനി (17) ആശുപത്രിയിൽ ചികിത്സയിലാണ്. മൂന്ന് പേരും സ്കൂട്ടർ യാത്രക്കാരായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട കാർ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.