മികച്ച പഠനാന്തരീക്ഷം ഒരുക്കുമ്പോഴാണ് സമൂഹത്തിന്റെ യഥാർത്ഥ പുരോഗതി ഉറപ്പാക്കപ്പെടുന്നത്: മന്ത്രി വി.ശിവൻകുട്ടി

IMG_20250929_182936_(1200_x_628_pixel)

തിരുവനന്തപുരം:ഒരു വിദ്യാർത്ഥിക്ക് മികച്ച പഠനാന്തരീക്ഷം ഒരുക്കുമ്പോഴാണ് സമൂഹത്തിന്റെ യഥാർത്ഥ പുരോഗതി ഉറപ്പാക്കപ്പെടുന്നതെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി.

നേമം നിയോജക മണ്ഡലത്തിലെ ആറാമട എൽ. പി സ്കൂളിലെ പുതിയ ബഹുനില മന്ദിരത്തിന്റെയും വർണ്ണകൂടാരത്തിന്റെയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

നമ്മുടെ സ്കൂളുകൾ ഭൗതിക സൗകര്യം മാത്രമല്ല, മികച്ച പഠന ഗുണമേന്മയും ഉറപ്പ്‌ നൽകുന്നു. കെട്ടിടം വന്നതോടെ ഇവിടെ പഠിക്കുന്ന കുരുന്നുകൾക്ക് ആധുനിക സൗകര്യങ്ങളോടൊപ്പമുള്ള മികച്ച വിദ്യാഭ്യാസ അന്തരീക്ഷം ഒരുക്കാൻ വകുപ്പിന് കഴിഞ്ഞു. നേമം മണ്ഡലത്തിൽ 900 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് നടപ്പിലാക്കി വരുന്നതെന്നും അദ്ദേഹം പറഞ്ഞു.

പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതി വിഹിതത്തിൽ നിന്നും ഒരു കോടി രൂപയും എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 90 ലക്ഷം രൂപയും ചെലവഴിച്ചാണ് പുതിയ മന്ദിരം നിർമിച്ചത്. 6930 ചതുരശ്രയടി വിസ്തീർണ്ണത്തിൽ നിർമിച്ച കെട്ടിടത്തിൽ ഓരോ നിലകളിലായി മൂന്ന് ക്ലാസ് മുറികൾ, ശുചി മുറികൾ, ഹെഡ്മിസ്ട്രസ്സ് മുറി എന്നിങ്ങനെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

പ്രീ പ്രൈമറി വിദ്യാഭ്യാസം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി എസ് എസ് കെ വർണ്ണക്കൂടാരം നടപ്പിലാക്കി വരുന്നത്. 10 ലക്ഷം രൂപയാണ് പദ്ധതിയ്ക്ക് വേണ്ടി വിനിയോഗിച്ചത്. ശിശു സൗഹൃദപരവും ശിശു മനഃശാസ്ത്രപരവുമായ വസ്തുതകൾക്ക് പ്രാധാന്യം നൽകികൊണ്ട് പുറംകളിയിടം, വരയിടം,ഭാഷായിടം, ഗണിതയിടം,ശാസ്ത്രയിടം,സെൻസറി ഇടം, ഇ-ഇടം, കരകൗശലയിടം,അകം കളിയിടം, നിർമാണ ഇടം എന്നിങ്ങനെ 13 ഇടങ്ങളാണ് വിവിധ പ്രവർത്തന ഇടങ്ങളായി സജ്ജീകരിച്ചിരിക്കുന്നത്.മാൻ, ആന, പൂന്തോട്ടം, കിളികൾ, ചിത്രശലഭം തുടങ്ങി കുട്ടികളുടെ മനം കവരുന്ന നിരവധി കാഴ്ചകളാണ് പുറംകളിയിടത്തിൽ ഒരുക്കിയിട്ടുള്ളത്.

സ്കൂൾ അങ്കണത്തിൽ നടന്ന പരിപാടിയിൽ എസ്.എസ്.കെ ഡിസ്ട്രിക്ട് പ്രോജക്ട് കോർഡിനേറ്റർ നജീബ് അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് മേരി പുഷ്പ.ആർ, പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എഞ്ചിനീയർ ബിജു, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular