കോക്കോതമംഗലം ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം മന്ത്രി നിർവഹിച്ചു

IMG_20250930_230703_(1200_x_628_pixel)

തിരുവനന്തപുരം:കഴിഞ്ഞ പത്തു വർഷങ്ങൾക്കുള്ളിൽ ആരോഗ്യ രംഗത്ത് മികച്ച വികസനപ്രവർത്തങ്ങളാണ് സർക്കാർ നടത്തിയതെന്നും ഈ രംഗത്ത് ഒട്ടേറെ മികച്ച നേട്ടങ്ങൾ കൈവരിക്കാനായി എന്നും ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ .

സംസ്ഥാനത്തെ ചെറുതും വലുതുമായ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും ആശുപത്രികളിലും കഴിഞ്ഞ 50 വർഷത്തെ കണക്കുകൾ പരിശോധിച്ചാൽ ഏറ്റവും കൂടുതൽ വികസന നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചത് ഈ കാലയളവിലാണെന്നും അദ്ദേഹം പറഞ്ഞു.

അരുവിക്കര കൊക്കോതമംഗലം ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ആരോഗ്യ വകുപ്പിന്റെ സുപ്രധാന ഘടകങ്ങളാണ് ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ. പ്രാഥമിക ആരോഗ്യ പ്രശ്നങ്ങൾക്ക് ജനങ്ങൾക്ക് ഏറെ സഹായകമാണ് ഇവയെന്നും അദ്ദേഹം പറഞ്ഞു.

താൽക്കാലിക കെട്ടിടത്തിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ജനകീയ ആരോഗ്യ കേന്ദ്രത്തിനാണ് വിപുലമായ അടിസ്‌ഥാന സൗകര്യത്തോടുകൂടി കോക്കോതമംഗലത്തു സ്വന്തം കെട്ടിടം നിർമ്മാണം പൂർത്തിയാക്കിയത്.

ജി സ്റ്റീഫൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ അരുവിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.കല,നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.അമ്പിളി,ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ബിന്ദുമോഹൻ, അസിസ്റ്റന്റ് എഞ്ചിനിയർ അശ്വീൻ ദാസ്.വി.കെ എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular