വിഴിഞ്ഞം : മീൻപിടിത്തം കഴിഞ്ഞ് മടങ്ങിവരികയായിരുന്ന മത്സ്യത്തൊഴിലാളി ശാരീരിക അസ്വാസ്ഥ്യത്തെത്തുടർന്ന് വള്ളത്തിൽനിന്ന് കടലിൽ വീണ് മരിച്ചു.
വിഴിഞ്ഞം കോട്ടപ്പുറം ചരുവിള വീട്ടിൽ എം.രാജേഷ് (34) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12- ഓടെ വിഴിഞ്ഞം ഹാർബറിലായിരുന്നു സംഭവം.
സുഹൃത്തുകളായ മൈക്കിൾ, ഹെഡ്മണ്ട്, സിൽവപിച്ച, നായകം എന്നിവർക്കൊപ്പമാണ് വിഴിഞ്ഞത്ത് നിന്ന് മീൻപിടിത്തത്തിനു പോയത്. തിരികെ ഹാർബറിനുള്ളിലെത്തിയനേരം ശാരീരിക അസ്വാസ്ഥ്യമുണ്ടായി കടലിലേക്ക് വീഴുകയായിരുന്നു.