തിരുവനന്തപുരം:നവരാത്രി മഹോൽസവത്തോടനുബന്ധിച്ച് നഗരത്തിൽ ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി.
നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് പൂജപ്പുര സരസ്വതീ ക്ഷേത്രത്തിലേക്കുള്ള ആര്യശാലയില്‍ നിന്നുള്ള ഘോഷയാത്രയും,ചെങ്കള്ളൂര്‍ മഹാദേവക്ഷേത്രത്തില്‍ നിന്നുള്ള കാവടി ഘോഷയാത്രയോടനുബന്ധിച്ചും 02-10-2025 തീയതി രാവിലെ 07.00 മണി മുതൽ ഉച്ചയ്ക്ക് 02.00 മണി വരെ കരമന – പൂജപ്പുര – തിരുമല റോഡിൽ ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതാണ്.
തിരുമല, കരമന, ജഗതി ഭാഗങ്ങളിൽ നിന്നും പൂജപ്പുര ഭാഗത്തേക്ക് വാഹനഗതാഗതം അനുവദിക്കുന്നതല്ല.
തിരുമല ഭാഗത്തു നിന്നും പൂജപ്പുര വഴി പോകേണ്ട വാഹനങ്ങള്‍ തിരുമല പള്ളിമുക്ക് ജംഗ്ഷനിൽ നിന്ന് തിരിഞ്ഞ് പാങ്ങോട് മിലിട്ടറി ക്യാമ്പ്, ഇടപഴിഞ്ഞി വഴി പോകേണ്ടതാണ്.
കരമന ഭാഗത്തു നിന്നും പൂജപ്പുര വഴി പോകേണ്ട വാഹനങ്ങള്‍ കരമന – കിള്ളിപ്പാലം – തെെക്കാട് – വഴുതക്കാട് – ശ്രീമൂലം ക്ലബ് – ഇടപഴിഞ്ഞി വഴി പോകേണ്ടതും, ഗതാഗതതിരക്ക് കുറയുന്ന മുറയ്ക്ക് പൂജപ്പുര – ജഗതി വഴി പോകാവുന്നതുമാണ്.
കരമന-പൂജപ്പുര റോഡിലും, ജഗതി-പൂജപ്പുര റോഡിലും വാഹനങ്ങള്‍ പാർക്ക് ചെയ്യാൻ പാടില്ലാത്തതാണ്. അനധികൃതമായും, ഗതാഗതതടസ്സം സൃഷ്ടിച്ചും പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്ത് നിയമനടപടികള്‍ സ്വീകരിക്കുന്നതുമാണ്.
തിരുവനന്തപുരം സിറ്റി പോലീസിന്റെ മേൽ പറഞ്ഞ ഗതാഗത ക്രമീകരണങ്ങളോട് പൊതുജനങ്ങള്‍ സഹകരിക്കേണ്ടതാണ്.
പൊതുജനങ്ങള്‍ക്ക് 9497930055, 04712558731എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെട്ട് ഗതാഗതക്രമീകരണങ്ങളുടെ വിവരം അറിയാവുന്നതാണ്.