തിരുവനന്തപുരം : നിക്ഷേപത്തട്ടിപ്പിലൂടെ മൂന്നരക്കോടിയോളം രൂപ അപഹരിച്ച ബെംഗളൂരൂ സ്വദേശിയെ തിരുവനന്തപുരം സിറ്റി സൈബർക്രൈം പോലീസ് അറസ്റ്റു ചെയ്തു.
ബെംഗളൂരു സ്വദേശി ധനുഷ് നാരായണസ്വാമിയാണ് പിടിയിലായത്. തട്ടിയെടുത്തതിൽ ഒരുകോടി ഇരുപതുലക്ഷം രൂപ ഇയാളുടെ അക്കൗണ്ടിൽനിന്നു വീണ്ടെടുത്തിട്ടുണ്ട്.
തിരുവനന്തപുരം ഉള്ളൂർ സ്വദേശിയായ ഡോക്ടറാണ് തട്ടിപ്പിനിരയായത്. 3.43 കോടി രൂപയാണ് ഡോക്ടർക്ക് നഷ്ടമായത്.