വര്‍ക്കല: വര്‍ക്കലയില്‍ വിദേശ പൗരന് വാട്ടർ സ്പോർട്സ് തൊഴിലാളികളുടെ ക്രൂരമർദ്ദനമേറ്റതായി പരാതി.
ഗ്രീക്ക് സ്വദേശി റോബർട്ടിനാണ് അതിക്രൂരമായി മർദ്ദനമേറ്റത്. ഇന്ന് രാവിലെയാണ് സംഭവം. വര്‍ക്കല ബീച്ചില്‍ വാട്ടര്‍ സ്‌പോര്‍ട്‌സ് നടത്തുന്ന തൊഴിലാളികളുടെ മർദ്ദനത്തിൽ റോബർട്ടിനാണ് സാരമായി പരിക്കേറ്റിട്ടുണ്ട്.
കഴിഞ്ഞ ദിവസം റോബര്‍ട്ടിന്റെ ഫോണ്‍ നഷ്ടപ്പെട്ടിരുന്നു. ഇത് അന്വേഷിച്ചിറങ്ങിയതാണ് റോബർട്ട്. പിന്നാലെ ഇയാൾ കടലിൽ കുളിക്കാനിറങ്ങി. എന്നാൽ വാട്ടര്‍ സ്‌പോര്‍ട്‌സ് നടത്തിപ്പുകാരായ തൊഴിലാളികള്‍ റോബർട്ടിനെ കടലിൽ ഇറങ്ങാൻ അനുവദിച്ചില്ല.
തുടർന്ന് ഇരുകൂട്ടരും തമ്മിൽ വാക്കേറ്റമുണ്ടാകുകയും പിന്നാലെ മർദ്ദനത്തിൽ കലാശിക്കുകയുമായിരുന്നു. തൊഴിലാളികളുടെ ആക്രമണത്തിൽ റോബർട്ടിന്റെ കണ്ണിന് സാരമായി പരിക്കേറ്റിട്ടുണ്ട്.
നാട്ടുകാർ ഇടപെട്ടാണ് സംഘർഷം അവസാനിപ്പിച്ചതും ഇരുകൂട്ടരെയും പിടിച്ച് മാറ്റിയതും. തൊഴിലാളികളുടെ മർദ്ദനത്തിൽ സാരമായി പരിക്കേറ്റ റോബർട്ടിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്