കാട്ടാക്കട : ഭാര്യ ആത്മഹത്യചെയ്ത സംഭവത്തിൽ ഗാർഹികപീഡനത്തിന് കായികാധ്യാപകനായ ഭർത്താവിനെ കാട്ടാക്കട പോലീസ് അറസ്റ്റ് ചെയ്തു.
കാട്ടാക്കട പന്നിയോട് മണ്ണാവിള നിമ്മൂസിൽ താമസിക്കുന്ന വെള്ളൂർക്കോണം കൂവളശ്ശേരി വാണിയംകോട് കാർത്തികയിൽ സിബി വി.എസ്.(39) ആണ് അറസ്റ്റിലായത്.
പന്നിയോട് സ്വദേശികളായ മണിയന്റെയും രാജേശ്വരിയുടെയും മകൾ ദീപ്തിമോൾ(35) ഇക്കഴിഞ്ഞ സെപ്റ്റംബർ എട്ടിന് ഭർതൃസഹോദരിയുടെ വീട്ടിൽ ആത്മഹത്യചെയ്ത സംഭവത്തിലാണ് അറസ്റ്റ്