നേമം മണ്ഡലത്തിൽ നടപ്പാക്കിയത് 900 കോടിയുടെ പദ്ധതികൾ : മന്ത്രി വി.ശിവൻകുട്ടി

IMG_20251006_215339_(1200_x_628_pixel)

തിരുവനന്തപുരം:നേമം മണ്ഡലത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി കഴിഞ്ഞ നാലര വർഷത്തിനിടെ 900 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടപ്പാ ക്കിയെന്ന് വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി.

മണ്ഡലത്തിൻ്റെ എല്ലാ മേഖലകളിലും വികസനം എത്തിക്കാനായതായി മന്ത്രി പറഞ്ഞു. കുമിളി കൊല്ലന്തറ റോഡിൻ്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിരവധി വർഷങ്ങളായുള്ള ദുരിതയാത്രക്ക് കുമളി കൊല്ലാന്തറ റോഡ് യഥാർഥ്യമായതോടെ അവസാനമായി.ഹാർബർ എൻജിനീയറിങ് വകുപ്പിന്റെ നേതൃത്വത്തിൽ 2.18 കോടി രൂപ ചെലവിൽ ഒന്നാം ഘട്ടം പൂർത്തീകരിച്ച റോഡിന്റെ 2.68 കോടി രൂപയുടെ രണ്ടാം ഘട്ട നിർമാണത്തിനു തുടക്കം കുറിക്കുന്നതായും അദ്ദേഹം അറിയിച്ചു.

നേമത്തു വിദ്യാഭ്യാസ മേഖ ലയിൽ പുതിയ കെട്ടിടങ്ങൾക്കും അടിസ്ഥാന സൗകര്യ വികസനത്തിനുമായി 100 കോടിയും, രോഗ പ്രതിരോധത്തിനും മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനുമായി ആരോഗ്യ മേഖലയിൽ 55 കോടിയുടെ വികസന പദ്ധതികളും നടപ്പിലാക്കിയതായി മന്ത്രി അറിയിച്ചു.

290 കോടിയുടെ മെഗാപദ്ധതികൾ വഴി മണ്ഡലത്തിലെ വിവിധ റോഡുകളുടെ നവീകരണം പൂർത്തീകരിച്ചതായും, കാർഷിക മേഖലയിൽ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ 45 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കിയതായും അദ്ദേഹം പറഞ്ഞു.

കരമന ആഴാങ്കൽ നടപ്പാതയുടെ നവീകരണത്തിനും സൗന്ദര്യവൽ ക്കരണത്തിനുമായി 16 കോടിയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങളും കിഫ്ബി ഫണ്ട് വഴി ചിത്രാഞ്ജലി സ്റ്റുഡിയോയിൽ 150 കോടി രൂപയുടെ നവീകരണവും നടപ്പിലാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനു പുറമേ ആറു പുതിയ പാലങ്ങൾക്കായി 55 കോടിയുടെ പദ്ധതിയും വാഴമുട്ടത്ത് 40 കോടി രൂപ ചെലവിൽ നാഷണൽ ഹൗസിംഗ് മ്യൂസിയവും ഒ രുക്കുന്നതായും മന്ത്രി പറഞ്ഞു.

ഹാർബർ എൻജിനീയറിംഗ് എക്സിക്യൂട്ടീവ് എൻജിനീയർ വിപിൻ,കൗൺസിലർമാരായ സത്യവതി, പനത്തുറ ബൈജു, എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!