തിരുവനന്തപുരം:ലോക മനസികാരോഗ്യദിനത്തിന്റെ ഭാഗമായി രാജ്ഭവന്‍ മുതല്‍ മാനവീയം വീഥി വരെ വാക്ക് വിത്ത് കളക്ടര്‍ വാക്കത്തോൺ സംഘടിപ്പിച്ചു.
ജില്ലാ വനിത ശിശു വികസന ഓഫീസ്,മിഷൻ ശക്തി ഡിസ്ട്രിക്റ്റ് സങ്കൽപ് ഹബ് ഫോർ എംപവർമെന്റ് ഓഫ് വിമൻ, ലയൺസ് ക്ലബ് എന്നിവ സംയുക്തമായി സംഘടിപ്പിച്ച വാക്കത്തോൺ ജില്ലാ കളക്ടര്‍ അനു കുമാരി ഫ്‌ളാഗ് ഓഫ് ചെയ്തു.
ജില്ലാ വനിത ശിശു വികസന ഓഫീസർ തസ്‌നീം പി എസ്സ്, മിഷൻ കോർഡിനേറ്റർ നീതു എസ് സൈനു തുടങ്ങിയവർ പങ്കെടുത്തു