‘ഓപ്പറേഷന്‍ ക്ലീന്‍ സ്വീപ്പ്’ തിരുവനന്തപുരം ജില്ലയില്‍ 1188 കിലോ നിരോധിത പ്ലാസ്റ്റിക് പിടിച്ചെടുത്തു

IMG_20251010_194949_(1200_x_628_pixel)

തിരുവനന്തപുരം :ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വേസ്റ്റ് മാനേജ്മെന്റ് എന്‍ഫോഴ്സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ വിവിധ സ്ഥാപനങ്ങളില്‍ നിന്നായി 1188 കിലോ പ്ലാസ്റ്റിക് പിടിച്ചെടുത്തു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുട നേതൃത്വത്തിലുള്ള എന്‍ഫോഴ്സ്‌മെന്റ് ടീമാണ് പരിശോധന നടത്തിയത്.

പൊതുസ്ഥലങ്ങള്‍, ജലസ്രോതസുകള്‍, കച്ചവട സ്ഥാപനങ്ങള്‍. കല്യാണ മണ്ഡപങ്ങള്‍, ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍ മുതലായ മാലിന്യ നിക്ഷേപത്തിന് സാധ്യതയുള്ള സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്.

1266 കടകളിലും 377 ഹോട്ടലുകളിലും 425 മറ്റ് സ്ഥാപനങ്ങളിലുമായി നടത്തിയ പരിശോധനയിൽ 359 ചട്ടലംഘ നങ്ങള്‍ നിയമപരമായ പിഴചുമത്തി. 1226510 രൂപയാണ് നിയനലംഘനങ്ങള്‍ക്ക് അധികൃതര്‍ പിഴയിട്ടത്. 556 അംഗങ്ങള്‍ അടങ്ങുന്ന 95 സ്‌പെഷ്യല്‍ സ്‌ക്വാഡായി തിരിഞ്ഞായിരുന്നു പരിശോധന.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!